മലപ്പുറം :തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വൈരങ്കോട് എം ഇ ടി ഇംഗ്ലിഷ് മീഡിയം ഹൈസ്കൂൾ ധാർമിക പഠന വിഭാഗം *ഹൈസ്കൂൾ വിഭാഗം ആൺകുട്ടികൾക്ക്* വേണ്ടി *മാപ്പിളപ്പാട്ട് (ബദർ ഖിസ്സപ്പാട്ട്)*മത്സരം സംഘടിപ്പിക്കുന്നു.
2017ജൂൺ 20 രാവിലെ 9.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി ചെയർമാൻ ശ്രീ.ടി കെ ഹംസ ഉദ്ഘാടനം ചെയ്യും.
കേരത്തിലെ ഗവണ്മെന്റ്/എയ്ഡഡ്/അൺ എയ്ഡഡ്/സി ബി എസ് സി/ഐ സി എസ് സി സ്കൂളുകൾക്ക് ഒരു വിദ്യാർത്ഥിയെ പങ്കെടുപ്പിക്കാം.
വിജയികൾക്ക് യഥാക്രമം 3000,2000,1000 രൂപ ക്യാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കും. പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പാർട്ടിസിപേഷൻ സർട്ടിഫിക്കറ്റും പ്രോത്സാഹന സമ്മാനവും ലഭിക്കുന്നതാണ്.
താല്പര്യമുള്ളവർ സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തിയ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജൂൺ 17 മുമ്പായി നേരിട്ടോ ഇ മെയിൽ മുഖേനയോ എത്തിക്കേണ്ടതാണ്.
വിശദ വിവരങ്ങളും അപേക്ഷാഫോമും www.metemschool.blogspot.com ൽ ലഭ്യമാണ്.
No comments:
Post a Comment