തിരുന്നാവായ: വൈരങ്കോട് എം.ഇ.ടി ഇംഗ്ലീഷ് മീഡിയം
ഹൈസ്കൂൾ, ജില്ലയിലെ ഹൈസ്ക്കൂൾ വിഭാഗം ആൺകുട്ടികൾക്ക് വേണ്ടി
സംഘടിപ്പിച്ച ഇന്റെർ സ്കൂൾ ബദർ ഖ്വിസ്സപ്പാട്ട് മത്സരം മോയിൻകുട്ടി വൈദ്യർ
മാപ്പിളകലാ അക്കാദമി ചെയർമാൻ ശ്രീ.ടി.കെ.ഹംസ ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ
സി.സി. കുഞ്ഞിമൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. മാപ്പിള കലാകാരന്മാരായ കെ.ടി.മുഹമ്മദ്, വെട്ടൻ ഹംസത്ത് മൗലവി എന്നിവരെ ആദരിച്ചു. അൻശി ഫ്
ആതവനാട് മുഖ്യാതിഥിയായിരുന്നു. മത്സരത്തിൽ ദാറുൽ ഹിദായ ഓർഫനേജ് സ്കൂളിലെ മുഹമ്മദ്
ബനീഷ് ഒന്നാം സ്ഥാനവും വൈരങ്കോട് എം.ഇ.ടി സ്കൂളിലെ മുഹമ്മദ് ജുനൈദ് രണ്ടാംസ്ഥാനവും
ബാഫഖി യതീംഖാന ഹൈസ്കൂളിലെ വി.അബ്ദുൽ അസീസ് മൂന്നാം സ്ഥാനവും നേടി.വിജയികൾക്ക്
സ്കൂൾ സെക്രട്ടറി വെട്ടൻ ശരീഫ് ഹാജി ട്രോഫിയും കാശ് അവാർഡും നൽകി. കെ.പി.ശങ്കരൻ
മാസ്റ്റർ, നസീബ് അനന്താവൂർ ,ശക്കീല
കലാം,സി മുഹമ്മദ്,അബൂബക്കര് സിദ്ധിഖ് എന്നിവർ പ്രസംഗിച്ചു.
പ്രിൻസിപ്പൽ സത്താർ ആതവനാട് സ്വാഗതവും കൺവീനർ മൊയ്തീൻ മൗലവി നന്ദിയും പറഞ്ഞു.x









No comments:
Post a Comment