Tuesday, 20 June 2017

ജില്ലാതല ബദർ ഖ്വിസ്സപ്പാട്ട് മത്സരം നടത്തി









തിരുന്നാവായ: വൈരങ്കോട് എം.ഇ.ടി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ, ജില്ലയിലെ ഹൈസ്ക്കൂൾ വിഭാഗം ആൺകുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച ഇന്റെർ സ്കൂൾ ബദർ ഖ്വിസ്സപ്പാട്ട് മത്സരം മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി ചെയർമാൻ ശ്രീ.ടി.കെ.ഹംസ ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ സി.സി. കുഞ്ഞിമൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. മാപ്പിള കലാകാരന്മാരായ കെ.ടി.മുഹമ്മദ്, വെട്ടൻ ഹംസത്ത് മൗലവി എന്നിവരെ ആദരിച്ചു. അൻശി ഫ് ആതവനാട് മുഖ്യാതിഥിയായിരുന്നു. മത്സരത്തിൽ ദാറുൽ ഹിദായ ഓർഫനേജ് സ്കൂളിലെ മുഹമ്മദ് ബനീഷ് ഒന്നാം സ്ഥാനവും വൈരങ്കോട് എം.ഇ.ടി സ്കൂളിലെ മുഹമ്മദ് ജുനൈദ് രണ്ടാംസ്ഥാനവും ബാഫഖി യതീംഖാന ഹൈസ്കൂളിലെ വി.അബ്ദുൽ അസീസ് മൂന്നാം സ്ഥാനവും നേടി.വിജയികൾക്ക് സ്കൂൾ സെക്രട്ടറി വെട്ടൻ ശരീഫ് ഹാജി ട്രോഫിയും കാശ് അവാർഡും നൽകി. കെ.പി.ശങ്കരൻ മാസ്റ്റർ, നസീബ് അനന്താവൂർ ,ശക്കീല കലാം,സി മുഹമ്മദ്,അബൂബക്കര് സിദ്ധിഖ് എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ സത്താർ ആതവനാട് സ്വാഗതവും കൺവീനർ മൊയ്തീൻ മൗലവി നന്ദിയും പറഞ്ഞു.x

Tuesday, 13 June 2017

ഇന്റർ സ്കൂൾ മാപ്പിളപ്പാട്ട് മത്സരം (ബദർ ഖിസ്സപ്പാട്ട്‌)

മലപ്പുറം :തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വൈരങ്കോട് എം ഇ ടി ഇംഗ്ലിഷ് മീഡിയം ഹൈസ്കൂൾ ധാർമിക പഠന വിഭാഗം *ഹൈസ്കൂൾ വിഭാഗം ആൺകുട്ടികൾക്ക്* വേണ്ടി *മാപ്പിളപ്പാട്ട് (ബദർ ഖിസ്സപ്പാട്ട്‌)*മത്സരം സംഘടിപ്പിക്കുന്നു.
2017ജൂൺ 20 രാവിലെ 9.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി ചെയർമാൻ ശ്രീ.ടി കെ ഹംസ ഉദ്ഘാടനം ചെയ്യും.
കേരത്തിലെ ഗവണ്മെന്റ്/എയ്ഡഡ്/അൺ എയ്ഡഡ്/സി ബി എസ് സി/ഐ സി എസ്‌ സി സ്കൂളുകൾക്ക് ഒരു വിദ്യാർത്ഥിയെ പങ്കെടുപ്പിക്കാം.
 വിജയികൾക്ക് യഥാക്രമം 3000,2000,1000 രൂപ ക്യാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കും. പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പാർട്ടിസിപേഷൻ സർട്ടിഫിക്കറ്റും പ്രോത്സാഹന സമ്മാനവും ലഭിക്കുന്നതാണ്.
 താല്പര്യമുള്ളവർ സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തിയ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജൂൺ 17 മുമ്പായി നേരിട്ടോ ഇ മെയിൽ മുഖേനയോ എത്തിക്കേണ്ടതാണ്.
വിശദ വിവരങ്ങളും അപേക്ഷാഫോമും www.metemschool.blogspot.com ൽ ലഭ്യമാണ്.

ഫോൺ:9947912919,9633023852

BADAR KISSAPPATTU COMPETITION -2017


Department Of Moral Studies

MET
 ENGLISH MEDIUM   HIGH SCHOOL
Kazhuthakkara, Vairancode,Malappuram-676301
Phone: 0494260 3862

ORGANIZES  

INTER SCHOOL

 BADAR KISSAPPATTU COMPETITION


On 20 Th June 2017(Thursday) 9.30 Am At MET EMHS Auditorium



St Prize – Rs.3000/-+Trophy+Certificate

II nd Prize – Rs.2000/-+Trophy Certificate

III rd Prize – Rs.1000/-+Trophy Certificate


(Participation Certificate For All Contestants)

Participation for High School boys Only
Last Date of Registration 17/06/2017
Registration Fees–Rs 100/-

For more details
Contact No: 9633 023 852, 9947912919